ദേശീയം

'ഞങ്ങള്‍ ഉടനെ കൊല്‍ക്കത്തയില്‍ എത്തും'; ബംഗാളില്‍ മത്സരിക്കുമെന്ന് ശിവസേന

സമകാലിക മലയാളം ഡെസ്ക്

മുബൈ: പശ്ചിമ ബംഗാളില്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ശിവസേന. പാര്‍ട്ടി മേധാവിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

തങ്ങള്‍ എത്രയും വേഗംം കൊല്‍ക്കത്തയിലേക്ക് എത്തും എന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് ട്വിറ്ററില്‍ കുറിച്ചു. 

നേരത്തെ, ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലും ശിവസേന മത്സരിച്ചിരുന്നു. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുന്നിലാണ്. ഇടത്-കോണ്‍ഗ്രസ് സഖ്യം സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ബിഹാറില്‍ അട്ടിമറി വിജയം നേടിയ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും ബംഗാളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്