ദേശീയം

30 സിം കാര്‍ഡുകള്‍, നാല് ഫോണ്‍, ഐഐഎം ബിരുദം; ഗുഗിള്‍ ജീവനക്കാരനെന്ന് പറഞ്ഞ് പറ്റിച്ചത് അമ്പതോളം സ്ത്രീകളെ 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുഗിള്‍ ജീവനക്കാരനാണെന്ന വ്യാജേന അമ്പതോളം സ്ത്രീകളെ പറ്റിച്ചയാള്‍ അറസ്റ്റില്‍. വിഹാന്‍ ശര്‍മ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് സന്ദീപ് മിഷ്‌റ എന്നും പേരുണ്ട്. 

ഐഐഎം ബിരുദധാരിയെന്ന് അവകാശപ്പെട്ട ഇയാള്‍ ഗുഗിളില്‍ എച്ച്ആര്‍ ആയി പ്രവര്‍ത്തിക്കുന്നു എന്നാണ് മാട്രിമോണിയല്‍ സൈറ്റില്‍ വിവരണം നല്‍കിയിരുന്നത്. നാല്‍പത് ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടെന്നാണ് പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നത്. ഇതുവഴി സ്ത്രീകളെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു യുവാവ്. 

30 സിം കാര്‍ഡുകളും നാല് മൊബൈല്‍ ഫോണും നാല് വ്യാജ തിരിച്ചറിയല്‍ രേഖയുമാണ് ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. വിഹാന്‍ ശര്‍മ്മ, പ്രതീക് ശര്‍മ്മ, ആകാശ് ശര്‍മ്മ എന്നിങ്ങനെ പല പേരുകളില്‍ ഐഡി തുടങ്ങിയാണ് ഇയാള്‍ സ്ത്രീകളുമായി അടുത്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി.  

സ്ത്രീകളുമായി ശാരീരിക അടുപ്പം ഉണ്ടാക്കിയെടുക്കുകയും പിന്നീട് അവരില്‍ നിന്ന് പണം തട്ടിയെടുക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണില്‍ നിന്ന് ചില വിഡിയോകളും പൊലീസിന് ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്