ദേശീയം

ഭാര്യയെ സംശയം, കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; 36കാരിയെ യുവാവ്‌ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 36കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഗാസിയാബാദ് പട്‌ല നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. കുറച്ച് ജോലി ചെയ്ത തീര്‍ക്കാനുണ്ട് എന്ന് പറഞ്ഞ് കൃഷിയിടത്തിലേക്ക് വിളിച്ചു കൊണ്ടുപോയാണ് കൃത്യം നിര്‍വഹിച്ചത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഭാര്യയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

36കാരിയുടെ സഹോദരന്റെ പരാതിയില്‍ ഭര്‍ത്താവ് രാജയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പതിവായി സഹോദരിയെ ഉപദ്രവിക്കാറുണ്ടെന്നും നിരവധി തവണ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സഹോദരന്റെ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി രോഗബാധിതയായിരുന്ന 36കാരിയെ രാജ ആശുപത്രിയില്‍ കൊണ്ടുപോയി. തിരിച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. കുറച്ച് പണി ചെയ്ത് തീര്‍ക്കാന്‍ ഉണ്ടെന്ന് പറഞ്ഞ് കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതാണ് ഭര്‍ത്താവിനെ കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്