ദേശീയം

മഹാരാഷ്ട്രയില്‍ വീണ്ടും ലോങ് മാര്‍ച്ച്; കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിനുപേര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


മുംബൈ: നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് വീണ്ടും കര്‍ഷകരുടെ ലോങ് മാര്‍ച്ച്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മാര്‍ച്ച് നടത്തുന്നത്. ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്. 

ആയിരത്തിലധികം കര്‍ഷകരാണ് ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. മുംബൈയിലെ ആസാദ് െൈമെദാനില്‍ മാര്‍ച്ച് അവസാനിക്കും. എന്‍സിപി അധ്യക്ഷന്‍ ശദര് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആസാദ് മൈദാനില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പങ്കെടക്കും. 

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ സമരം തുടരുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു. ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞദിവസം കര്‍ഷകര്‍ക്ക് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിരുന്നു. പൊലീസ് തീരുമാനിച്ച റൂട്ടിലൂടെയാകും റാലി നടത്തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍