ദേശീയം

എസ്പിബിക്ക് പത്മവിഭൂഷണ്‍, കെ എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍, കൈതപ്രത്തിന് പത്മശ്രീ; പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരളത്തിന് അഭിമാന നേട്ടം. പിന്നണി ഗായിക കെ എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവും സംഗീത സംവിധായകനും പിന്നണി ഗായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീ അവാര്‍ഡും ലഭിച്ചു.

എസ് പി ബാലസുബ്രഹ്മണ്യം ഉള്‍പ്പെടെ ഏഴുപേര്‍്ക്കാണ് പ്ത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ചത്. മരണാനന്തര ബഹുമതിയായാണ് എസ്പിബിക്ക് പുരസ്‌കാരം. മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ, കലാകാരനായ സുദര്‍ശന്‍ സാഹു, പുരാവസ്തു വിദഗ്്ധന്‍ ബി ബി ലാല്‍ തുടങ്ങിയവരാണ് പത്മവിഭൂഷണ്‍ അവാര്‍ഡിന് അര്‍ഹരായത്. 

കെ എസ് ചിത്രയ്ക്ക്് പുറമേ മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ( മരണാനന്തരം), സുമിത്ര മഹാജന്‍, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാന്‍ ( മരണാനന്തരം) തുടങ്ങിയവരും പത്മഭൂഷണ് അര്‍ഹരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്