ദേശീയം

മരിച്ച കര്‍ഷകന് വെടിയേറ്റിട്ടില്ലെന്ന് യുപി പൊലീസ്; മരണം ട്രാക്ടര്‍ കീഴ്‌മേല്‍ മറിഞ്ഞ് സാരമായി പരിക്കേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ, മരിച്ച കര്‍ഷകന് വെടിയേറ്റിട്ടില്ലെന്ന് യുപി പൊലീസ്. ട്രാക്ടര്‍ കീഴ്‌മേല്‍ മറിഞ്ഞ് സാരമായി പരിക്കേറ്റാണ് കര്‍ഷകന്‍ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായും യുപി പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചയോടെയാണ് ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷകന്‍ മരിച്ചത്. പൊലീസിന്റെ വെടിവെയ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് കുടുംബക്കാരും കൂടെ ഉണ്ടായിരുന്നവരും ആരോപിച്ചിരുന്നത്. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് ഡല്‍ഹി പൊലീസിന്റെ ഭാഷ്യം. കര്‍ഷകന്റെ മരണത്തില്‍ കുപിതരായ കര്‍ഷകര്‍ മൃതദേഹം ഡല്‍ഹി പൊലീസിന്‌ കൈമാറാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ആറുമണിക്കൂറിന് ശേഷം മൃതദേഹം യുപി അതിര്‍ത്തിയിലെ സമരകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് ഉത്തര്‍പ്രദേശ് പൊലീസിന് കൈമാറുകയായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കര്‍ഷകന് വെടിയേറ്റിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു. ടാക്ടര്‍ കീഴ്‌മേല്‍ മറിഞ്ഞ് സാരമായി പരിക്കേറ്റാണ് കര്‍ഷകന്‍ മരിച്ചതെന്ന് ബറേലി എഡിജി അവിനാശ്‌ ചന്ദ്ര പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്