ദേശീയം

ബോളാണെന്ന് കരുതി കളിച്ചു; ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബോളാണെന്ന് കരുതി കളിക്കുന്നതിനിടെ ബോംബ് പൊട്ടി മുന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.  

എട്ടും പതിനൊന്നും വയസായ രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരാണ്‍കുട്ടിക്കുമാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഗ്രാമമേഖലയിലെ സ്‌കൂളിന് സമീപത്തെ വയലില്‍ വച്ച് കളിക്കുന്നതിനിടെയാണ് കുട്ടികളുടെ ശ്രദ്ധയില്‍ ബോളുപോലെയുള്ള സാധനം ശ്രദ്ധയില്‍പ്പെട്ടത്. ഇത് എടുത്ത് കളിക്കുന്നതിനിടെ ബോംബ് പൊട്ടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്പി രഘുവംശി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്