ദേശീയം

10 കോടി കര്‍ഷകര്‍ക്കായി 1,35,000 കോടി രൂപ കൈമാറി; ഡിജിറ്റല്‍ ഇന്ത്യ ശക്തിയുടെ മുദ്രാവാക്യമെന്ന് മോദി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം 10 കോടിയലധികം കര്‍ഷകര്‍ക്കായി 1,35,000 കോടി രൂപ കൈമാറിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി ആറായിരം രൂപ നല്‍കുന്ന പദ്ധതിയാണ്  പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടാണ് പണം കൈമാറുന്നത്. അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താനാണ് ഡിജിറ്റല്‍ ഇന്ത്യ മിഷനിലൂടെ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ മിഷനുമായി ബന്ധപ്പെട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയായിരുന്നു മോദി.

കോവിഡ് കാലത്ത് ഡിജിറ്റല്‍ ഇന്ത്യ എത്രമാത്രം ഫലപ്രദമായാണ് മുന്നോട്ടുപോകുന്നതെന്ന് കണ്ടതാണ്.വികസിതരാജ്യങ്ങള്‍ പരാജയപ്പെട്ടിടതാണ് ഇന്ത്യയുടെ നേട്ടം. അര്‍ഹതപ്പെട്ടയാളുകള്‍ക്ക് നേരിട്ട് പണം നല്‍കുന്നതില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വലിയ പുരോഗതിയാണ് കൈവരിച്ചത്. ഏഴുലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ചെറുപ്പക്കാരാണ്. കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും ലഭിക്കുന്നത് ഇവരെ വളരെയധികമാണ് സഹായിച്ചത്. ഫൈവ് ജി ടെക്‌നോളജി വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. രാജ്യവും അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. നൂതന സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ അതിയായ താത്പര്യം ഉണ്ടെങ്കില്‍ അതിനെ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള ആവേശവും വഴിയേ വരും. അതുകൊണ്ടാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഡിജിറ്റല്‍ ഇന്ത്യ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ ശക്തിയുടെ മുദ്രാവാക്യമാണ് ഡിജിറ്റല്‍ ഇന്ത്യയെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്, വിശദാംശങ്ങള്‍

ചികിത്സാപ്പിഴവെന്ന് ആരോപണം; അർധരാത്രി രോ​ഗിയുടെ മൃതദേഹവുമായി മെഡിക്കൽ കോളജിന് മുന്നിൽ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം

വേനല്‍മഴ കനക്കുന്നു, ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്