ദേശീയം

19കാരിയെ മരത്തില്‍ കെട്ടിത്തൂക്കിയാട്ടി; അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമര്‍ദ്ദനം; പ്രാകൃതം; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വിവാഹിതയായ യുവതിക്ക് ബന്ധുക്കളുടെ കിരാത മര്‍ദ്ദനം. പത്തൊന്‍പതുകാരിയെ മരത്തില്‍ കെട്ടിത്തൂക്കിയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ജൂണ്‍ 29ന് അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്റെ വീട് ഉപേക്ഷിച്ച് യുവതി അമ്മയുടെ അമ്മാവന്റെ വീട്ടില്‍ പോയി താമസിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനും ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. 

ഒരു മരത്തില്‍ കെട്ടിത്തൂക്കിയ ശേഷം നാലഞ്ച് പേര്‍ചേര്‍ന്നാണ് യുവതിയെ വടികൊണ്ട് അടിക്കുന്നത്. സമീപവാസികള്‍ ഇത് കണ്ട് നോക്കിനില്‍ക്കുന്നതും കാണാം. യുവതി വേദനകൊണ്ട് പിടയുമ്പോള്‍ മര്‍ദ്ദിക്കുന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതിന്റെ വീഡിയോ  സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു