ദേശീയം

കോവിഡ് മൂന്നാം തരംഗം ഒക്ടോബറില്‍ മൂര്‍ധന്യത്തില്‍ എത്തിയേക്കും, പ്രതിദിനം രണ്ടുലക്ഷം രോഗികള്‍, ജാഗ്രത: വിദഗ്ധ സമിതി മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വിദഗ്ധ സമിതിയിലെ അംഗത്തിന്റെ പ്രവചനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത കുറവുണ്ടായാല്‍ ഇതിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യത്തില്‍ റെക്കോര്‍ഡ് ചെയ്ത പ്രതിദിന കോവിഡ് രോഗികളെക്കാള്‍ വ്യാപനം കുറവായിരിക്കും. പ്രതിദിന രോഗികള്‍ രണ്ടുലക്ഷം വരെ ഉയരാനാണ് സാധ്യതയെന്നും വിദഗ്ധസമിതിയിലെ അംഗം മനീന്ദ്ര അഗര്‍വാള്‍ പറയുന്നു.

കോവിഡിന്റെ പുതിയ വകഭേദം ഉണ്ടായാല്‍ രോഗവ്യാപനം വേഗത്തിലാകാന്‍ സാധ്യതയുണ്ട്. രോഗപ്രതിരോധശേഷി നഷ്ടപ്പെടല്‍, വാക്‌സിനേഷന്റെ പ്രതിഫലനങ്ങള്‍, പുതിയ വകഭേദങ്ങളുടെ സാധ്യത എന്നിവയെല്ലാം മൂന്നാം കോവിഡ് തരംഗത്തില്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സാധ്യതകളാണ് പരിശോധിച്ചത്.പുതിയ വകഭേദങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഓഗസ്‌റ്റോടെ ജീവിതം സാധാരണനിലയിലാകും. വാക്‌സിനേഷന്‍ 20 ശതമാനം ഫലപ്രദമാകാത്ത അവസ്ഥയാണ് രണ്ടാമത്തെ സാധ്യത. ഓഗസ്റ്റില്‍ പുതിയ വകഭേദങ്ങള്‍ പടരുന്ന സാഹചര്യം എന്നി സാധ്യതകളാണ് പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് പകുതിയോടെ രണ്ടാം തരംഗം അവസാനിച്ച ശേഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ മൂന്നാം കോവിഡ് തരംഗം മൂര്‍ധന്യത്തില്‍ എത്താനുള്ള സാധ്യതയാണ് വിദഗ്ധ സമിതിയംഗം കണക്കുകൂട്ടുന്നത്. കോവിഡ് വ്യാപനം മുന്‍കൂട്ടി കാണാന്‍ രൂപീകരിച്ച സമിതിയിലെ അംഗമാണ് ഇദ്ദേഹം. നേരത്തെ കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത മുന്‍കൂട്ടി കാണുന്നതില്‍ വിദഗ്ധസമിതി പരാജയപ്പെട്ടതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം