ദേശീയം

ഇന്ത്യയിലേക്ക് വരാൻ മൃ​ഗങ്ങൾക്കും കോവിഡ് നെ​ഗറ്റീവ് നി‌ർബന്ധം; പരിശോധനയുടെ ഫലം കാണിക്കണം 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മൃ​ഗങ്ങളെ എത്തിക്കാൻ കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പൂച്ച, സിംഹം, പുള്ളിപ്പുലി ഉൾപ്പെടെയുള്ള മൃ​ഗങ്ങളെ വിദേശത്തുനിന്ന് എത്തിക്കുകയാണെങ്കിൽ കോവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്ര ധനമന്ത്രാലയം കസ്റ്റംസ് അധികൃതർക്ക് നിർദേശം നൽകി. ജൂൺ 30നാണ് നിർദേശം പുറപ്പെടുവിച്ചത്. 

യാത്രയ്ക്ക് മുൻപ് മൂന്ന് ദിവസത്തിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്നിടത്തോളം കാലം നിയമം പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു. കഴിഞ്ഞമാസം ചെന്നൈ വണ്ടല്ലൂർ മൃ​ഗശാലയിൽ കോവിഡ് ബാധിച്ച് രണ്ട് സിംഹങ്ങൾ ചത്തിരുന്നു. ഒമ്പത് സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പുതിയ ഉത്തരവ് ഏറെ നിർണായകമാണെന്നാണ് വിലയിരുത്തൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ