ദേശീയം

കോവി‍ഡിനെ നേരിടാൻ 23,000 കോടിയുടെ അടിയന്തര പാക്കേജ്; കർഷകർക്കും സഹായം; പ്രഖ്യാപനവുമായി കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവി‍ഡിനെ നേരിടാൻ 23,000 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 

കോവിഡ് പ്രതിരോധത്തിനായി 23,123 കോടി രൂപയുടെ പാക്കേജാണ് നടപ്പാക്കുക. ഒൻപത് മാസത്തിനുള്ളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഈ ഫണ്ട് വിനിയോ​ഗിക്കും. 

കർഷകർക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം നൽകുമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി. കാർഷികോത്പന്ന വിപണന സമിതികൾ ശക്തിപ്പെടുത്തും. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി നീക്കിവെച്ച ഒരു ലക്ഷം കോടി രൂപ കാർഷികോൽപന്നങ്ങളുടെ സംഭരണത്തിനായി വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

നാളികേര വികസന ബോർഡ് പുനഃസംഘടിപ്പിക്കാനും ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥ തലത്തിലുള്ള ആളായിരിക്കില്ല ബോർഡ് പ്രസിഡന്റ്. തെങ്ങ് കൃഷിയെക്കുറിച്ച് പ്രായോഗിക അറിവും ധാരണയുമുള്ള ആളെയായിരിക്കും പ്രസിഡന്റാക്കുക. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കർഷകരുടെ കൂട്ടായ്മകൾ രൂപീകരിക്കുമെന്നും കൃഷി മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

കോഴിക്കോട്ട് 61കാരന്റെ മരണം കൊലപാതകം, മകന്‍ കസ്റ്റഡിയില്‍; തെളിയിച്ച് പൊലീസ്

'അവർ കടന്നു കയറിയത്, പൊലീസിനെ കുറ്റം പറയാനാകില്ല': അന്വേഷണം അനാവശ്യമെന്ന് 'മഞ്ഞുമ്മൽ ബോയ്സ്' സംവിധായകൻ

അടിച്ചുമാറ്റലില്‍ പൊറുതിമുട്ടി; 'ലോട്ടറിക്കള്ളനെ' പെന്‍ കാമറയില്‍ കുടുക്കി റോസമ്മ

പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത 'സ്റ്റീലുകൊണ്ടൊരു പെണ്‍കുട്ടി'