ദേശീയം

ഗ്യാസു കുറ്റിയുമായി കാളവണ്ടിയില്‍ സമരം; വണ്ടി തകര്‍ന്ന് എല്ലാം താഴെ; ബഹളം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ധന വില വര്‍ധനയില്‍ പൊറുതിമുട്ടുകയാണ് ജനം. ഈ മാസം പത്ത് ദിവസത്തിനിടെ ആറ് തവണയാണ് വില വര്‍ധിപ്പിച്ചത്. രാജ്യത്തുടനീളം വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. 

മുംബൈയില്‍ കോണ്‍ഗ്രസ് കാള വണ്ടിയുമായി നിരത്തിലിറങ്ങിയാണ് സമരം നടത്തിയത്. ഈ സമരത്തിനിടെ എത്തിച്ച കാള വണ്ടി തകര്‍ന്നു വീണു. ഇതിന്റെ വീഡിയോ വ്യാപകമായി ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രവർത്തകർ ​ഗ്യാസ് കുറ്റിയും മറ്റുമായി വണ്ടിയിൽ കയറിയതോടെ ഭാരം കൂടിയാണ് അപകടമുണ്ടായത്.

കളവണ്ടി നിര്‍ത്തിയിട്ട നിലയിലായിരുന്നു. ഇതിന് മുകളില്‍ നിരവധി പ്രവര്‍ത്തകര്‍ കയറി നിന്നതോടെയാണ് വണ്ടി തകര്‍ന്നത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ