ദേശീയം

ജന്മദിനത്തിന് തൊട്ടുമുന്‍പ് 16കാരിയെ കോടാലി കൊണ്ട് വെട്ടി; 20കാരന്‍ ഒളിവില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 16കാരിയെ യുവാവ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണിന് സമീപം ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തെക്ക്പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മോട്ടിഭാഗ് പ്രദേശത്താണ് സംഭവം. പ്രദേശവാസിയായ പ്രവീണ്‍ എന്ന യുവാവാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ 20കാരനായി  തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ആക്രമണത്തിനുള്ള പ്രേരണ എന്താണെന്ന് വ്യക്തമായിട്ടില്ല. പെണ്‍കുട്ടിയെ യുവാവ് നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ജന്മദിനത്തിന് തൊട്ടുമുന്‍പാണ് ആക്രമണം നടന്നതെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല