ദേശീയം

ഇന്നലെ 31,443 പേര്‍ക്കു കോവിഡ്, 118 ദിവസത്തെ കുറഞ്ഞ നിരക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 31,443 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 118 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണിത്. 

രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 97.28 ശതമാനത്തില്‍ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 4,31,315 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്.

ഇന്നലെ മാത്രം 2020 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. മധ്യപ്രദേശ് കോവിഡ് മരണങ്ങളുടെ കണക്ക് പുതുക്കിയതാണ് മരണ സംഖ്യയില്‍ വര്‍ധന വരാന്‍ കാരണമായത്. 1481 മരണങ്ങളാണ് മധ്യപ്രദേശ് ഇന്നലെ കോവിഡ് മൂലമാണെന്നു കൂട്ടിച്ചേര്‍ത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍