ദേശീയം

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ക്ഷാമബത്ത വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം നല്‍കി ക്ഷാമബത്ത വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കിയാണ് ക്ഷാമബത്ത ഉയര്‍ത്തിയത്. ലക്ഷകണക്കിന് വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ക്ഷാമബത്ത ഉയര്‍ത്തുന്ന നടപടി മരവിപ്പിച്ചിരുന്നു. വരുമാനത്തില്‍ കുറവ് ഉണ്ടായത് ചൂണ്ടിക്കാണിച്ചായിരുന്നു അന്ന് ക്ഷാമബത്ത ഉയര്‍ത്തേണ്ട എന്ന് തീരുമാനമെടുത്തത്. നിലവില്‍ 2020 ജനുവരി മുതല്‍ മൂന്ന് ക്ഷാമബത്ത ഗഡുക്കള്‍ നല്‍കാനുണ്ട്. ജനുവരി ഒന്നുമുതല്‍ ഡിഎ കുടിശ്ശിക തന്നുതീര്‍ക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് ക്ഷാമബത്ത വര്‍ധിപ്പിക്കാനുളള തീരുമാനം.ക്ഷാമബത്ത ഉയര്‍ത്തിയതോടെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വരുമാനം വര്‍ധിക്കും. പ്രൊവിഡന്റ് ഫണ്ടിലും ഗ്രാറ്റിയുവിറ്റിയിലും ഈ മാറ്റം ഉണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം