ദേശീയം

യുവതിയെ 50,000 രൂപയ്ക്ക് വിറ്റു; വിസമ്മതിച്ചതോടെ ഭർത്താവും ബന്ധുക്കളും കിണറ്റിലെറിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ: അൻപതിനായിരം രൂപയ്ക്ക് യുവതിയെ വിൽക്കാൻ ശ്രമിച്ച് ഭർത്താവ്. വിസമ്മതിച്ചതോടെ യുവതിയെ ഭർത്താവും ബന്ധുക്കളും കിണറ്റിലെറിഞ്ഞു. രാജസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്​ഗഡിലെ ​ഗുണയിലാണ് സംഭവം. പഴയ ആചാരമായ ജ​ഗ്ധ പ്രദയുടെ പേരിലായിരുന്നു ആക്രമണം. കിണറ്റിലെറിഞ്ഞ  ലദോബായ് എന്ന യുവതിയെ ​ഗ്രാമത്തിലെ കാവൽക്കാരൻ രക്ഷപ്പെടുത്തുകയായിരുന്നു. 

ഭാര്യയും ഭർത്താവും വഴക്കുകൂടുമ്പോൾ, ഭാര്യയെ വിൽക്കന്നതാണ് ജ​ഗ്ധ. കുടുംബത്തി​ന്‍റെ സമ്മതത്തോടെ 50,000 രൂപക്ക്​ ഭാ​ര്യ ലദോബായ്​യെ വിൽക്കാൻ ശ്രമിച്ചതായി ഭർത്താവ്​​ ഗോപാൽ ഗുർജാർ പൊലീസിനോട്​ സമ്മതിച്ചു. 50,000 രൂപ ഇയാൾ കൈപ്പറ്റുകയും ചെയ്​തു. തുടർന്ന്​, പണം നൽകിയ​വർക്കൊപ്പം പോകാൻ യുവതിയെ ഭർത്താവും കുടുംബവും നിർബന്ധിക്കുകയായിരുന്നു. ഇതിന്​ യുവതി വിസമ്മതിച്ചതോടെ കുടുംബം കിണറ്റിലെറിയുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഗ്രാമത്തിലെ കാവൽക്കാരൻ സ്​ഥലത്തെത്തുകയും ഗ്രാമവാസികളുടെ സഹായത്തോടെ യുവതിയെ കരയ്​ക്ക്​ കയറ്റുകയുമായിരുന്നു.

വീട്ടിൽ മൂന്നുപേർ വന്നിരുന്നതായും ഞായറാഴ്ച​ ഗോപാൽ ഗുർജാറുമായി കരാർ ഉറപ്പിച്ചതായും യുവതി​ പൊലീസിനോട്​ പറഞ്ഞു. തുടർന്ന്​ അവർക്കൊപ്പം പോകാൻ താൻ വിസമ്മതിച്ചു. അടുത്തദിവസം, തിങ്കളാഴ്ച രാവിലെയും അവർക്കൊപ്പം പോകാൻ തന്നെ നിർബന്ധിച്ചു. തുടർന്ന്​ ഭർതൃമാതാവ്​ രമതി ബായ്​​യും ഭർത്താവ്​ ഗോപാലും തന്നെ തൊട്ടടുത്ത കിണറ്റിലെറിയുകയായിരുന്നു. തുടർന്ന്​ കാവൽക്കാരനെത്തി തന്നെ രക്ഷപ്പെടുത്തി -യുവതി പറഞ്ഞു.

സംഭവം അറിഞ്ഞതോടെ​ യുവതി​യുടെ പിതാവ്​ നാരായൻ ഗുർജാർ മകളുടെ അടുത്തെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസെത്തി​യതോടെ യുവതിയെ വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ