ദേശീയം

പഞ്ചാബ് കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍ ; നവജ്യോത് സിങ് സിധു പിസിസി അധ്യക്ഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പഞ്ചാബ് കോണ്‍ഗ്രസിലെ രാഷ്ട്രീയപ്രതിസന്ധിക്ക് പരിഹാരമായി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഇടഞ്ഞുനിന്ന നവജ്യോത് സിങ് സിധുവിനെ നിയമിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് തുടരാനും തീരുമാനമായിട്ടുണ്ട്.

മാസങ്ങളോളം നീണ്ട സിധു-അമരീന്ദര്‍ പോരിനാണ് ഹൈക്കമാന്‍ഡ് ഇടപെടലില്‍ തീര്‍പ്പായത്. അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് മുന്നിട്ടിറങ്ങിയത്. 

സിധുവിന് കീഴില്‍ രണ്ടു വൈസ് പ്രസിഡന്റുമാരെയും നിയമിക്കും. ഹിന്ദു, ദളിത് വിഭാഗങ്ങളില്‍പ്പെട്ടവരായിരിക്കും വൈസ് പ്രസിഡന്റുമാരാകുക. പാര്‍ട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. സുധു സംസ്ഥാനത്തെ ഭാവി നേതാവാണെന്നും റാവത്ത് ചൂണ്ടിക്കാട്ടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത