ദേശീയം

ബിഹാറില്‍ വ്യാജമദ്യ ദുരന്തം ; 16 മരണം

സമകാലിക മലയാളം ഡെസ്ക്

പട്‌ന : ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ 16 പേര്‍ മരിച്ചു. വെസ്റ്റ് ചമ്പാരനിലാണ്  സംഭവം. ലൗറിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദിയോര്‍വ ദിയോരജ് ഗ്രാമത്തിലായിരുന്നു ദുരന്തം ഉണ്ടായത്.  

 മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. 20 മുതല്‍ 25 പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന. 

വ്യാജമദ്യ ദുരന്തം ശ്രദ്ധയില്‍പ്പെട്ടെന്നും അന്വേഷണം ആരംഭിച്ചതായും ചമ്പാരണ്‍ റേഞ്ച് ഡിഐജി ലല്ലന്‍ മോഹന്‍ പ്രസാദ് പറഞ്ഞു. ബിഹാറില്‍ 2015 ല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു