ദേശീയം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ എച്ച്ആര്‍എയില്‍ വര്‍ധന; കൂട്ടിയത് 1-3 ശതമാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ വീട്ടുവാടക അലവൻസ് (എച്ച്ആർഎ) വർധിപ്പിച്ചു. 1– 3% കൂട്ടി. എക്സ്, വൈ, സെഡ് നഗരങ്ങളിൽ എച്ച്ആർഎ യഥാക്രമം അടിസ്ഥാന ശമ്പളത്തിന്റെ 27, 18, 9 ശതമാനം വീതമാക്കിയാണ് ഉയർത്തിയിരിക്കുന്നത്. 

നിലവിൽ ‌24,16, 8 % ആണ്. 5400, 3600, 1800 രൂപ വീതമായിരിക്കും ഇനി കുറഞ്ഞ തുകയെന്നും ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ഏഴാം ശമ്പളക്കമ്മിഷൻ പ്രകാരം ഡിഎ 25 % കടക്കുമ്പോഴുള്ള വർധനയാണിത്. 

ഡിഎ 50 % കടക്കുമ്പോൾ എച്ച്ആർഎ 30, 20, 10 % വീതമാകും. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളാണ് കേരളത്തിൽ  ‘വൈ’ വിഭാഗത്തിലുള്ളത്. ബാക്കിയുള്ളവ ‘സെഡ്’ വിഭാഗത്തിലാണ്. 

രാജ്യത്ത് ഡൽഹി, ഗ്രേറ്റർ മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, പുണെ, അഹമ്മദാബാദ് എന്നിവയാണ് ‘എക്സ്’ വിഭാഗത്തിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'