ദേശീയം

നിയന്ത്രണങ്ങളില്‍ അയവു വരുത്തി റെയില്‍വേ ; ആന്ധ്രയിലും തെലങ്കാനയിലും ഇന്നു മുതല്‍ അണ്‍ റിസര്‍വ്ഡ് ട്രെയിനുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ആന്ധ്രയിലും തെലങ്കാനയിലും ഇന്നു മുതല്‍ അണ്‍ റിസര്‍വ്ഡ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. കോവിഡ് വ്യാപനം കുറയുന്നതിനാല്‍ സര്‍വീസുകള്‍ സാധാരണ നിലയില്‍ ആക്കുന്നതിന്റെ ഭാഗമായാണ് നടപടി. എക്‌സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് ഇന്നു മുതല്‍ അവിടെ ബുക്കിങ് കൗണ്ടറുകളില്‍ നിന്നും ലഭിക്കും. 

അതേസമയം ദക്ഷിണ റെയില്‍വേയ്ക്ക് കീഴില്‍ കേരളത്തിലും തമിഴ്‌നാട്ടിലും നിയന്ത്രണം തുടരുകയാണ്. ഈ സംസ്ഥാനങ്ങളില്‍ എക്‌സ്പ്രസ് ട്രെയിനുകളിലെ റിസര്‍വേഷന്‍ ഒഴിവാക്കാന്‍ നടപടിയായിട്ടില്ല. 

സംസ്ഥാനത്ത് മുമ്പ് സര്‍വീസ് നടത്തിയിരുന്ന മിക്ക ട്രെയിനുകളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഇവയില്‍ സാധാരണ ടിക്കറ്റോ സീസണ്‍ ടിക്കറ്റോ ഉപയോഗിച്ച്  യാത്ര ചെയ്യാന്‍ അനുമതിയില്ല. ഏതാനും മെമു സര്‍വീസിലും ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസിലുമാണ് സംസ്ഥാനത്ത് അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ നല്‍കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ