ദേശീയം

തമിഴ്‌നാട് പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.79 ശതമാനം വിജയം!

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.79 ശതമാനം വിജയം. 8,18,129 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 8,16,473 വിദ്യാര്‍ഥികള്‍ വിജയിച്ചതായി ഡയറക്ടറേറ്റ് ഓഫ് ഗവണ്‍മെന്റ് എക്‌സാമ്‌സ് അറിയിച്ചു. 1656 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയില്ല.

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പ്രത്യേക മൂല്യനിര്‍ണയ ഫോര്‍മുല തയ്യാറാക്കിയാണ് ഫലം പ്രഖ്യാപിച്ചത്. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് 50 ശതമാനം വെയിറ്റേജ് നല്‍കി. മൂന്ന് വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരിയാണ് ഇതിനായി പരിഗണിച്ചത്. പ്ലസ് വണ്‍ പരീക്ഷയ്ക്ക് 20 ശതമാനം വെയ്‌റ്റേജാണ് നല്‍കിയത്. പന്ത്രണ്ടാം ക്ലാസിലെ പ്രാക്ടിക്കല്‍, ഇന്റേണല്‍ പരീക്ഷയുടെ മാര്‍ക്കുകളും മൂല്യനിര്‍ണയത്തിനായി പരിഗണിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍