ദേശീയം

സിസേറിയനിടെ ഗുരുതര പിഴവ്; വയറ്റില്‍ തുണി മറന്നുവച്ചു; 30കാരി ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:സിസേറിയനിടെ ഗുരുതര പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജനുവരി മാസത്തിലായിരുന്നു യുവതിയുടെ ശസ്ത്രക്രിയ. 

ഗുരുതരാവസ്ഥയിലായ യുവതി കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയതായും അന്വേഷണം ഏത്രയും വേഗം സമര്‍പ്പിക്കണമെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

മുപ്പതുകാരിയെ ജനുവരി 30നാണ് ശസത്രക്രിയയ്ക്ക് വിധേയയാക്കിയത്. യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ യുവതിയുടെ വയറ്റില്‍ തുണി കണ്ടെത്തിയിരുന്നതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ അന്വേഷണത്തിനായി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

മകളുടെ പ്രസവത്തിന് പിന്നാലെ കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിടി സ്്കാന്‍ ചെയ്തപ്പോഴാണ് വയറ്റില്‍ തുണി കണ്ടെത്തിയത്. അത് ഓപ്പറേഷനിലൂടെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതിനെ തടര്‍ന്നാണ് കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെന്റിലേറ്ററിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി