ദേശീയം

കോവിഡിനെ ഭയം; വാതില്‍ പൂട്ടി വീട്ടിനുള്ളില്‍ അടച്ചിരുന്നത് 15 മാസം;  കുടുംബം അവശനിലയില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: കോവിഡ് ബാധിക്കുമെന്ന് ഭയന്ന് 15മാസത്തോളം ഒരുകൂടാരത്തില്‍ കഴിഞ്ഞ കുടുംബത്തെ പൊലീസ് രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കടാലി ഗ്രാമത്തിലാണ് സംഭവം

15 മാസം മുമ്പ് കോവിഡ് ബാധിച്ച് അയല്‍വാസി മരിച്ചതിനെ തുടര്‍ന്ന് കടാലി ഗ്രാമത്തിലെ സര്‍പഞ്ച് ചോപ്പാല ഗുരനാഥ്, കാന്തമണിസ റാണി എന്നിവര്‍ വീട്ടില്‍
സ്വയം പൂട്ടിയിടുകയായിരുന്നു. പുറത്തിറങ്ങിയാല്‍ മരിക്കുമെന്ന് ഭയന്നാണ് ഇവര്‍ മുറിക്കകത്ത് തന്നെ ഇരുന്നത്.

ഇവര്‍ക്ക് വീടിന് സര്‍ക്കാര്‍ ഭുമി അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ സന്നദ്ധപ്രവര്‍ത്തകന്‍ വീട്ടിലെത്തിയപ്പോഴാണ് ഈ വിവരം പുറത്തറിഞ്ഞത്. വളണ്ടിയര്‍ ഇക്കാര്യം ഗ്രാമത്തലവനെയും മറ്റുള്ളവരെയും അറിയിക്കുകയായിരുന്നു. 

കൊറോണയെ ഭയന്നാണ് 15 മാസം വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞതെന്ന് ഗുരുനാഥ് പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകന്‍ അറിയിച്ചതിനുസരിച്ച് ഗ്രാമവാസികള്‍ വിവരം പൊലിസിനെ അറിയിച്ചു. തുടര്‍ന്ന് അവര്‍ വീട്ടിലെത്തി രക്ഷപ്പെടുത്തുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ കണ്ട അവസ്ഥ ദയനീയമായിരുന്നെന്നി പൊലീസ് പറയുന്നു.. മൂടി നീണ്ട് വളര്‍ന്നിരുന്നു. കുളിക്കാതെ ദിവസങ്ങളായി. പൊലീസുകാര്‍ ഉടന്‍തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

രണ്ടോ മൂന്നോ ദിവസം കൂടി അതേപോലെ വീട്ടില്‍ കഴിയുകയായിരുന്നെങ്കില്‍ കുടുംബം മരിച്ചുപോകുമായിരുന്നെന്ന് ഗ്രാമത്തലവന്‍ പറഞ്ഞു.ഗ്രാമത്തിലെ സന്നദ്ധ പ്രവര്‍ത്തകനാണ് ഇക്കാര്യം ഞങ്ങളെ അറിയിച്ചത്. വീടിന് ഭുമി അനുവദിച്ചതിനാല്‍ അക്കാര്യം അവരെ അറിയിക്കാന്‍ എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്. അയാള്‍ വീട്ടുകാരെ വിളിച്ചപ്പോള്‍ പുറത്തുവന്നാല്‍ മരിക്കുമെന്ന് പറഞ്ഞ് പുറത്തിറങ്ങാന്‍ അവര്‍ വിസമ്മതിച്ചു. അയാള്‍ ഇക്കാര്യം ഞങ്ങളെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഗ്രാമവാസികളും ചേര്‍ന്ന് അവരെ രക്ഷപ്പെടുത്തുകയായിരുന്നെന്ന് ഗ്രാമത്തലവന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്