ദേശീയം

കുറയാതെ കോവിഡ‍്; കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താനൊരുങ്ങി കേന്ദ്രം; ഇന്ന് ചർച്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രണ്ടാം തരംഗത്തിന്‍റെ രൂക്ഷത കുറയാത്തത് വിലയിരുത്താനൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാ​ഗമായി ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്ന് ചർച്ച നടത്തും. ഓൺലൈൻ വഴിയാണ് ചർച്ച. 

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ പുതിയ രോഗികളുടെ എണ്ണം കുറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളിലെ സാഹചര്യം കേന്ദ്രം വിലയിരുത്തുന്നത്. 

രാജ്യത്താകെ മുപ്പതിനായിരത്തിനും നാൽപ്പതിനായിരത്തിനും ഇടയിലേക്ക് കോവിഡ് കേസുകൾ എത്തിയ സാഹചര്യത്തിലും പകുതിയോളം കേരളത്തിലാണ് റിപ്പോ‍ർട്ട് ചെയ്യുന്നത്. ഞായറാഴ്ച കേരളത്തിൽ പതിനേഴായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോ‍ർട്ട് ചെയ്തിരുന്നു. ഇന്നലെ പതിനൊന്നായിരത്തിലേക്ക് എത്തിയെങ്കിലും ടെസ്റ്റുകൾ കുറഞ്ഞതിനാലായിരുന്നു എണ്ണത്തിൽ കുറവുണ്ടായത്. മഹാരാഷ്ട്രയിലാകട്ടെ ഏഴായിരത്തോളം കേസുകൾ ദിനംപ്രതി റിപ്പോ‍ർട്ട് ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്