ദേശീയം

കൊവാക്‌സിനും കോവിഷീല്‍ഡും സംയോജിപ്പിക്കും; പരീക്ഷണത്തിന് ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്


ന്യൂ‍ഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിനുകൾ സംയോജിപ്പിക്കാൻ വിദഗ്ധ സമിതി ശുപാർശ. കോവിഷീൽഡും കൊവാക്‌സിനും സംയോജിപ്പിച്ചുള്ള പരീക്ഷണത്തിനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. 

വെല്ലൂർ മെഡിക്കൽ കോളേജിനാണ് പരീക്ഷണത്തിന് പച്ചക്കൊടിയാവുന്നത്. വാക്‌സിനുകൾ സംയോജിപ്പിക്കുന്നതിലൂടെ ഫലപ്രാപ്തി കൂടുമോയെന്നാണ് പരിശോധിക്കുന്നത്. എന്നാൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഈ നിർദേശങ്ങൾക്ക് അന്തിമാനുമതി നൽകിയിട്ടില്ല. 

സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റേതാണ് ശുപാർശ. ഇതിനൊപ്പം കൊവാക്‌സിനും മറ്റൊരു നാസൽ വാക്‌സിനും സംയോജിപ്പിച്ച് പരീക്ഷണം നടത്തുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.

ഇത് ആദ്യമായാണ് രാജ്യത്ത് വാക്‌സീനുകൾ  സംയോജിപ്പിച്ച്  പരീക്ഷണം നടത്തുന്നത്. നേരത്തെ മറ്റ് പല രാജ്യങ്ങളും വാക്‌സിനുകൾ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ