ദേശീയം

കോവിഡ് രണ്ടാം തരം​ഗം; രാജ്യത്ത് ഇതുവരെ മരിച്ചത് 594 ഡോക്ടർമാരെന്ന് ഐഎംഎ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ഇതുവരെ കുറഞ്ഞത് 594 ഡോക്ടർമാരെങ്കിലും മരിച്ചെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാർ മരിച്ചത്. 

107 ഡോക്ടർമാർ ഡൽഹിയിൽ മാത്രം മരിച്ചു. ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡൽഹിക്ക് പുറമേ ഏറ്റവും കൂടുതൽ ഡോക്ടർമാർക്ക് കോവിഡിനെ തുടർന്ന് മരിച്ചത്. 

രണ്ടാം തരംഗത്തിൽ മരിച്ച ഡോക്ടർമാരുടെ എണ്ണത്തിൽ 45 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ഐഎംഎ കണക്കുകൾ വ്യക്തമാക്കുന്നു. ഡോക്ടർമാരുടെ മരണങ്ങളിൽ ബിഹാറാണ് രണ്ടാം സ്ഥാനത്ത്. 96 ഡോക്ടർമാർ രണ്ടാം തരംഗത്തിൽ ബിഹാറിൽ മരിച്ചു. 

ഉത്തർപ്രദേശിൽ 67 ഡോക്ടർമാരാണ് മരിച്ചത്. കേരളത്തിൽ അഞ്ച് ഡോക്ടർമാരാണ് മരിച്ചത്. കഴിഞ്ഞ വർഷം മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതൽ 1,300 ഓളം ഡോക്ടർമാരാണ് ഡ്യൂട്ടിക്കിടയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്