ദേശീയം

സ്പുട്‌നിക് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സിറം ഇൻസ്റ്റിറ്റ്യൂട്ടും; ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി തേടി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5 തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവില്‍ പ്രമുഖ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബാണ് റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനായ സ്പുട്‌നിക് തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്നത്.

കോവിഷീല്‍ഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ച് രാജ്യത്ത് വിതരണം ചെയ്യുന്നത് പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഇതിന് പുറമേയാണ് സ്പുട്‌നിക് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജൂണില്‍ 10 കോടി കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യുമെന്നാണ് സിറം പറഞ്ഞിരിക്കുന്നത്. ഇതിന് പുറമേ അമേരിക്കയില്‍ വിതരണത്തിന് ഉദ്ദേശിക്കുന്ന നോവാവാക്‌സ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കമ്പനി യുഎസില്‍ അനുമതി തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്