ദേശീയം

വാക്‌സിന്‍ വിതരണകരാര്‍ നല്‍കിയത് ആര്‍ക്ക്?; 'നിന്റെ അച്ഛനെ'ന്ന് മേയര്‍; വിവാദം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വാക്‌സീന്‍ വിതരണത്തെ കുറിച്ച് ചോദിച്ചയാളോടു അസഭ്യം പറഞ്ഞ് മുംബൈ മേയര്‍. വാക്‌സിന്‍ വിതരണത്തിന്റെ കരാര്‍ ആര്‍ക്കാണ് നല്‍കിയതെന്ന ചോദ്യത്തിനാണ് 'നിന്റെ അച്ഛന്' എന്നായിരുന്നു കിശോാരി പെഡ്‌നേകറുടെ മറുപടി. സംഭവം വിവാദമായതോടെ മേയര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ അതിനകം ട്വീറ്റ് വൈറലായിരുന്നു.

മേയറെ പോലെ ഒരാളില്‍നിന്നും പ്രതീക്ഷിക്കുന്ന വാക്കുകളല്ല ഇതെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ കുറച്ച് കൂടി സഭ്യമായ ഭാഷയില്‍ പൊതുവിടങ്ങളില്‍ പെരുമാറണമെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ശിവസേനാ നേതാവാണ് കിശോരി പെഡ്‌നേകര്‍. മേയര്‍ പദവിയുടെ അന്തസ്സിന് ചേര്‍ന്ന പെരുമാറ്റമാണ് വേണ്ടതെന്ന് സമാജ്‌വാദി പാര്‍ട്ടിയും കുറ്റപ്പെടുത്തി.

സ്വന്തം ജീവന്‍ അവഗണിച്ചും മുംബൈക്കാര്‍ക്കായി കോവിഡ്കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ പെഡ്‌നേകര്‍ കയ്യടി നേടിയിരുന്നു. അതേ മേയര്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ സഭ്യമല്ലാത്ത ഭാഷയില്‍ പെരുമാറിയതെന്നത് ഞെട്ടലുണ്ടാക്കുന്നുവെന്ന് ട്വിറ്ററില്‍ പലരും അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി