ദേശീയം

'കോവിസെല്‍ഫ്' കിറ്റ് അടുത്ത ആഴ്ച വിപണിയിൽ; ഇനി കോവിഡ് പരിശോധന സ്വയം നടത്താം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് പരിശോധന സ്വയം നടത്താനുള്ള മൈലാബിന്റെ 'കോവിസെല്‍ഫ്' കിറ്റ് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ വിപണിയിലെത്തും. മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ആണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ഫ്ലിപ്കാർട്ടിലും കോവിസെല്‍ഫ് കിറ്റ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. 250 രൂപ വിലയുള്ളതാണ് ഈ സ്വയം പരിശോധന കിറ്റ്. 

ഒരു ട്യൂബ്, മൂക്കില്‍നിന്ന് സാംപിള്‍ എടുക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക. 

കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റില്‍ അറിയാം. അതേസമയം ഇത്തരത്തിൽ പരിശോധനാകിറ്റ് ലഭിക്കുമ്പോൾ തുടര്‍ച്ചയായി പരിശോധന നടത്തേണ്ടതില്ലെന്നും ലക്ഷണമുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതിയെന്നുമാണ് നിർദേശം.  രോഗലക്ഷണമുള്ളവര്‍ക്ക് നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഉടന്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. അതേസമയം പോസിറ്റീവ് ആണെങ്കില്‍ സ്ഥിരീകരിക്കാനായി വീണ്ടും ആര്‍ടിപിസിആര്‍ നടത്തേണ്ടതില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ