ദേശീയം

പത്താം ക്ലാസ് പരീക്ഷ ജൂലൈയില്‍; പിയുസി പരീക്ഷ ഒഴിവാക്കി കര്‍ണാടക

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷ ജൂലൈ മൂന്നാം വാരത്തില്‍ നടത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രി യൂണിവേഴ്‌സിറ്റി രണ്ടാം വര്‍ഷ പരീക്ഷ റദ്ദാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.

രണ്ടാം വര്‍ഷ പ്രി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ അടുത്ത ലെവലിലേക്കു പ്രമോഷന്‍ നല്‍കും. ആദ്യ വര്‍ഷ പരീക്ഷയിലെ  പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തലത്തില്‍ വിലയിരുത്തല്‍ നടത്തിയാവും ഗ്രേഡ് നിശ്ചയിക്കുകയെന്ന് മന്ത്രി എസ് സുരേഷ്‌കുമാര്‍ അറിയിച്ചു. ഗ്രേഡിങ് സംവിധാനത്തില്‍ അതൃപ്തി ഉള്ളവര്‍ക്കു പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പത്താം ക്ലാസ് പരീക്ഷ ജൂലൈ മൂന്നാം വാരത്തില്‍ നടത്തും. മാത്തമാറ്റിക്‌സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് ഒരു മള്‍ട്ടി ചോയ്‌സ് ചോദ്യപ്പേപ്പര്‍ ആയിരിക്കും. ഭാഷാ വിഷയങ്ങള്‍ക്കു മറ്റൊരു ചോദ്യപ്പേപ്പറും. നാല്‍പ്പതു മാര്‍ക്കിന്റെ നേരിട്ടുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി