ദേശീയം

കോവിഡ്​ വാക്​സിൻ:  മുലയൂട്ടുന്ന അമ്മമാരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന്​ ഉത്തരവ്​ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധ കുത്തിവയ്പ്പിനുള്ള മുൻഗണനാ പട്ടികയിൽ മുലയൂട്ടുന്ന അമ്മമാരെയും ഉൾപ്പെടുത്തണമെന്ന്​ ഉത്തരവിറക്കി ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്​ആർസി). രാജസ്ഥാൻ സർവകലാശാലയിലെ ലോ കോളേജ് വിദ്യാർത്ഥി തപിഷ് സരസ്വതി നൽകിയ പരാതിയിലാണ്​ ഉത്തരവ്​. 

കോവിഡ്​ കാലത്ത്​ രാജ്യത്ത് മുലയൂട്ടുന്ന അമ്മമാർ നേരിടുന്ന മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു തപിഷ് പരാതി നൽകിയത്. മുലയൂട്ടുന്ന അമ്മമാർക്ക് പ്രതിരോധ കുത്തിവയ്പ്പ് വൈകുന്നത് അവരുടെ ജീവൻ അപകടത്തിലാക്കാൻ കാരണമാകുമെന്നും ഇതിന്​ പുറമെ അവരുടെ കുഞ്ഞുങ്ങളും അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും തപിഷ് പരാതിയിൽ ഉന്നയിച്ചു. 

വാക്​സിനേഷൻ നൽകാൻ അമ്മമാർക്ക്​ മുൻഗണന നൽകുന്നതിൽ ഉചിതമായ നടപടിയെടുക്കാനും ഉടൻ റിപ്പോർട്ട്​ സമർപ്പിക്കാനും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തോട്​ എൻഎച്ച്​ആർസി ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍