ദേശീയം

ഉപരാഷ്ട്രപതിക്ക് ബ്ലൂ ടിക്ക് ഇല്ല; സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വേരിഫിക്കേഷന്‍ നീക്കി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്തു. വെങ്കയ്യ നായിഡുവിന്റെ 'എംവങ്കയ്യനായിഡു' എന്ന സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് ആണ് നീക്കം ചെയ്തിരിക്കുന്നത്. ഇക്കാര്യം വൈസ് പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. 

13 ലക്ഷം ഫോളോവേഴ്‌സ് ഉള്ളതാണ് അദ്ദേഹത്തിന്റെ സ്വകാര്യ അക്കൗണ്ട്. ഈ അക്കൗണ്ടില്‍ കഴിഞ്ഞ ആറ് മാസമായി ട്വീറ്റുകളൊന്നും കുറിച്ചിരുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം  ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ 'വിപിസെക്രട്ടറിയേറ്റി'ന് ബ്ലൂ ടിക്ക് നിലവിലുണ്ട്. 9.3 ലക്ഷം ഫോളോവേഴ്‌സാണ് ഈ അക്കൗണ്ടിനുള്ളത്. 

ട്വിറ്റര് അക്കൗണ്ടിന്റെ ആധികാരികത ഉറപ്പിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ബ്ലൂ ടിക്ക്. സാധാരണയായി അക്കൗണ്ട് നെയിം മാറ്റുമ്പോഴും തുടര്‍ച്ചയായി ഇന്‍ആക്ടീവ് ആകുമ്പോഴും ഒക്കെയാണ് ട്വിറ്റര്‍ ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ നീക്കം ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!