ദേശീയം

പവര്‍ ബാങ്കാണെന്ന് കരുതി റോഡില്‍ നിന്നും എടുത്തു; വീട്ടിലെത്തി മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പവര്‍ ബാങ്കിന് സമാനമായ ഉപകരണം പൊട്ടിത്തെറിച്ച് 28 കാരന്‍ മരിച്ചു. റോഡില്‍ നിന്ന് വീണു കിട്ടിയ ഉപകരണം വീട്ടിലെത്തിയ ശേഷം മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഉമരിയയിലെ ചര്‍പോഡ് ഗ്രാമത്തിലാണ് സംഭവം.

എന്നാല്‍ ഈ ഉപകരണം പവര്‍ ബാങ്കാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. റാം സാഹില്‍ എന്ന യുവാവാണ് മരിച്ചത്. തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് റോഡരികില്‍ പവര്‍ ബാങ്ക് പോലെയുള്ള ഉപകരണം കണ്ടത്തിയത്. വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ അയല്‍പക്കത്ത് വെച്ച് മൊബൈല്‍ ഉപകരണത്തില്‍ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. റാം സാഹില്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.

'ഉപകരണം പവര്‍ബാങ്ക് ആണോ അതോ മറ്റ് ഏതെങ്കിലും വസ്തുവാണോ എന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു'പൊലീസ് ഉദ്യോഗസ്ഥയായ ഭാരതി ജാട് പറഞ്ഞു. സ്‌ഫോടക വസ്തുവല്ല പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി