ദേശീയം

മുംബൈ-കൊല്‍ക്കത്ത വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; എട്ടുപേര്‍ക്ക് പരിക്ക്, മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വിസ്താര എയര്‍ ലൈന്‍സിന്റെ വിമാനം ആകാശച്ചുഴിയില്‍ പെട്ടു. എട്ടുപേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മുംബൈയില്‍ നിന്ന് കൊല്‍ക്കതയിലേക്ക് വരികയായിരുന്ന യു കെ 775 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിന് പതിനഞ്ച് മിനിറ്റ് മുന്‍പായിരുന്നു അപകടം. 

പരിക്കേറ്റവരെ കൊല്‍ക്കയിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് വിമാനത്തില്‍ വെച്ചുതന്നെ പ്രാഥമിക ചികിത്സ നല്‍കിയതായി വിമാന കമ്പനി വക്താവ് അറിയിച്ചു. വിമാനതതില്‍ 113 യാത്രക്കാരുണ്ടായിരുന്നു. 

അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴിയെന്ന് പറയുന്നത്. നേര്‍രേഖയില്‍ പോകേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്നു. ഈ അവസ്ഥയില്‍ വിമാനങ്ങളുടെ ഗതിയും നിയന്ത്രണവും നഷ്ടമാകാന്‍ സാധ്യതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്