ദേശീയം

'രാജ്യം വിടാൻ സാധ്യത', മെഹുൽ ചോക്സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്കൻ കോടതി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: രാജ്യം വിടാൻ സാധ്യതയെന്ന് ചൂണ്ടിക്കാണിച്ച് ഡൊമിനിക്കയിൽ അറസ്റ്റിലായ വിവാദ വ്യവസായി മെഹുൽ ചോക്‌സിക്ക് കോടതി ജാമ്യം നിഷേധിച്ചു.  ചോക്‌സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധവും ഇല്ലാത്തതിനാൽ ഒളിച്ചോടില്ലെന്ന് ഉറപ്പ് നൽകാൻ കോടതിക്ക് കഴിയില്ലെന്ന് ജഡ്ജി പറഞ്ഞു. 

ചോക്‌സി ഇന്ത്യൻ പൗരനാണെന്ന് ഡൊമിനിക്കൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാൽ ചോക്‌സിയെ ഇന്ത്യയിലേക്ക് പെട്ടെന്ന്  അയക്കേണ്ടെന്നും കോടതി വ്യക്തമാക്കി. ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് ഇടയിലാണ് ചോക്‌സി ഡൊമിനിക്കയിൽ പിടിയിലാകുന്നത്. 

ചോക്‌സിക്കെതിരെ ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബന്ധു നീരവ് മോദിയുമായി ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13500 കോടി വായ്പയെടുത്ത് മുങ്ങിയ കേസിലെ പ്രതിയാണ് ചോക്‌സി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'പട്ടികജാതി-ഒബിസി സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു