ദേശീയം

ആറാംദിവസവും കോവിഡ് രോഗികള്‍ ഒരുലക്ഷത്തില്‍ താഴെ; മരണനിരക്കില്‍ കുറവില്ല; ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 80,834 പേര്‍ക്ക്. കഴിഞ്ഞ എഴുപത്തൊന്ന് ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 3303 കോവിഡ് മരണമാണ്. 1,32,062 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,94,39,989 ആണ്. ഇതില്‍ 2,80,43,446 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,70,384. നിലവില്‍ 10,26,159 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ വരെ 25,31,95,048 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി