ദേശീയം

അഴുക്കുചാല്‍ വൃത്തിയാക്കിയില്ല; കരാറുകാരന്റെ തലയില്‍ മാലിന്യം കോരിയൊഴിച്ച് എംഎല്‍എയും പാര്‍ട്ടിപ്രവര്‍ത്തകരും (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ അഴുക്കുചാല്‍ വൃത്തിയാക്കാത്ത കരാറുകാരന്റെ തലയില്‍ മാലിന്യം നിക്ഷേപിച്ച് ശിവസേന എംഎല്‍എ ദിലീപ് ലാന്‍ഡെ. കുര്‍ള സഞ്ജയ് നഗറിലാണ് ശിവസേന എംഎല്‍എ യും പാര്‍ട്ടിപ്രവര്‍ത്തകരും കരാറുകാരനെ അഴുക്ക് ചാലില്‍ ഇരുത്തി തലയിലൂടെ മാലിന്യം നിക്ഷേപിച്ചത്. 

അഴുക്ക് ചാലില്‍ കെട്ടിക്കിടന്ന മാലിന്യം മഴ പെയ്തതോടെ റോഡിലേക്ക് ഒലിച്ചിറിങ്ങിയിരുന്നു, ഇതില്‍ നാട്ടുകാര്‍  പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു പ്രവര്‍ത്തി എന്നാണ് ശിവസേന പ്രവര്‍ത്തകരുടെ പ്രതികരണം. 

സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ എംഎല്‍എ ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍