ദേശീയം

ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് വരുന്നതായി മുന്നറിയിപ്പ്; തീരങ്ങളില്‍ സുരക്ഷ ശക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് ഇന്ത്യന്‍ തീരത്തെത്തുമെന്ന് രഹസ്യവിവരം. ഇതേത്തുടര്‍ന്ന് തീരങ്ങളില്‍ സുരക്ഷ സേന നിരീക്ഷണം ശക്തമാക്കി. കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ തീരങ്ങളില്‍ സുരക്ഷ ശക്തമാക്കി. 

കേരളത്തിനും വിവരം കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ശനിയാഴ്ചയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തമിഴ്‌നാട് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ബോട്ട് എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നോ, എത്രപേരുണ്ടെന്നൊ വിവരം ലഭിച്ചിട്ടില്ല.

കഴിഞ്ഞ മാര്‍ച്ച് 25ന് ഇറാനില്‍ നിന്ന് 300 കിലോ ഹെറോയിനും അഞ്ച് എ കെ 47 തോക്കുകളുമായി പോയ ശ്രീലങ്കന്‍ ബോട്ട് പിടിയിലായിരുന്നു. ആറ് ശ്രീലങ്കന്‍ സ്വദേശികള്‍ക്ക് എതിരെ എഎന്‍ഐഎ കേസെടുത്തിരുന്നു.



 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത