ദേശീയം

ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും വര്‍ക്ക് ഫ്രം ഹോം, ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരോട് ജോലിയില്‍ ഹാജരാകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. അണ്ടര്‍ സെക്രട്ടറിയും അതിന് മുകളിലുമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവരോടാണ് നിര്‍ദേശം. ജൂണ്‍ 16 മുതല്‍ ജൂണ്‍ 30 വരെ ഓഫീസില്‍ എത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ്.

നിലവില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയാണ്. തുടര്‍ച്ചയായ ഏഴാം ദിവസവും ഒരു ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കോവിഡ് ബാധിതര്‍. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശം നല്‍കിയത്. അണ്ടര്‍ സെക്രട്ടറിയും അതിന് മുകളിലുമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവരോട് ജൂണ്‍ 16 മുതല്‍ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. 

അണ്ടര്‍ സെക്രട്ടറി തസ്തികയ്ക്ക് താഴെ തലങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ പകുതി പേര്‍ ഓഫീസില്‍ എത്തിയാല്‍ മതി. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അവശേഷിക്കുന്നവര്‍ വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ ജോലി ചെയ്യണം. ഭിന്നശേഷിക്കാരും ഗര്‍ഭിണികളും സമാനമായ നിലയില്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍