ദേശീയം

പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിൽ; കറുത്ത കൊടിയും മാസ്‌കുമായി ദ്വീപുകളിൽ കരിദിനം  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ദ്വീപ് സന്ദർശിക്കും. ഇന്ന് ഉച്ചയോടെ കവരത്തിയിലെത്തുന്ന അദ്ദേഹം ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ പുരോഗതി വിലയിരുത്തും. അതേസമയം അഡ്മിനിസ്ടേറ്ററുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ദ്വീപുകളിൽ കരിദിനം ആചരിക്കുകയാണ്. വീടുകളിൽ കറുത്ത കൊടി ഉയർത്തിയും, കറുത്ത മാസ്‌ക് അണിഞ്ഞുമാണ് പ്രതിഷേധം.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള പ്രഫുൽ പട്ടേലിന്റെ മൂന്നാമത്തെ സന്ദർശനമാണിത്. അദ്ദേഹം ഈ മാസം 20 വരെ ലക്ഷദ്വീപിൽ തുടരും. 

ഭരണപരിഷ്കാര നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്ററെ കവരത്തിയിലെത്തി കാണാൻ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ അനുമതി തേടിയിട്ടുണ്ട്. എന്നാൽ അനുമതി തേടിയെങ്കിലും ലഭിച്ചിട്ടില്ല.ഇതുവരെ പ്രഖ്യാപിച്ച ഉത്തരവുകളിൽ മത്സ്യതൊഴിലാളി ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ഉത്തരവ് മാത്രമാണ് പ്രതിഷേധം കണക്കിലെടുത്ത് പിൻവലിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്