ദേശീയം

കുട്ടികള്‍ക്ക് ഉടന്‍ വാക്‌സിന്‍?, സൈഡസ് കാഡില അനുമതി തേടിയേക്കും; ലോകത്തെ ആദ്യത്തെ 'ഡിഎന്‍എ' വാക്‌സിന്‍, അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡിനെതിരെ തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന് അടിയന്തര ഉപയോഗ അനുമതി തേടി സൈഡസ് കാഡില്ല ഉടന്‍ ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ അനുമതി ലഭിച്ചാല്‍ ഡിഎന്‍എ പ്ലാസ്മിഡ് സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യ വാക്‌സിനായി ഇത് മാറും. 

നിലവില്‍ സൈഡ് കാഡില്ല വികസിപ്പിച്ചെടുത്ത സൈക്കോവ് -ഡിയുടെ പരീക്ഷണം കുട്ടികളില്‍ കമ്പനി നടത്തിയിട്ടുണ്ട്. ഇതിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചാല്‍ 12-18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ആദ്യ വാക്‌സിനായും ഇത് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂക്ലിക് ആഡിസ് വാക്‌സിന്‍ ഗണത്തില്‍പ്പെടുന്നതാണ് സൈക്കോവ്- ഡി. ഡിഎന്‍എ സാങ്കേതികവിദ്യയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. വൈറസിന്റെ ഡിഎന്‍എ കണ്ടെത്തി ആന്റിബോഡി ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നതാണ് സാങ്കേതികവിദ്യ. നിലവില്‍ രാജ്യത്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക്- അഞ്ചിനും മാത്രമാണ് അടിയന്തര ഉപയോഗത്തിന് അനുമതിയുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം