ദേശീയം

വാക്‌സിനെടുക്കാന്‍ രജിസ്‌ട്രേഷന്‍ മുന്‍കൂട്ടി ചെയ്യണമെന്ന് നിര്‍ബന്ധമില്ല; നയം മാറ്റി കേന്ദ്രം 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി കോവിന്‍ ആപ്പില്‍ റജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുകയോ ബുക്ക് ചെയ്യുകയോ നിര്‍ബന്ധമല്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

വാക്‌സിനേറ്റര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് തത്സമയം രജിസ്റ്റര്‍ ചെയ്യുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഇത്തരത്തിലുള്ള കോവിഡ് വാക്സിന്‍ രജിസ്ട്രേഷനെ ' വാക്ക് ഇന്‍' രജിസ്ട്രേഷന്‍ എന്ന പേരിലാണ് കണക്കാകുക.

ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ വാക്‌സിനേഷന്റെ വേഗം കൂട്ടാനും ജനങ്ങളെ കൂടുതലായി പങ്കെടുപ്പിക്കാനുമാണ് നടപടി. വാക്‌സിന്‍ എടുക്കാനായി രജിസ്റ്റര്‍ ചെയ്യുന്നതിലെയും സ്ലോട്ട് കിട്ടുന്നതിലെ ബുദ്ധിമുട്ട് രാജ്യവ്യാപകമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സ്ലോട്ട് ലഭിക്കുന്നതില്‍ കാലതാമസം വരുന്നെന്നും ഇത് പരിഹരിക്കണമെന്നും കഴിഞ്ഞയാഴ്ച കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ