ദേശീയം

ബ്ലാക്ക് ഫം​ഗസിന് പിന്നാലെ ആശങ്ക ഉയർത്തി ​ഗ്രീൻ ഫം​ഗസ്; ഇൻഡോറിൽ കോവിഡ് മുക്തനിൽ രോ​ഗം

സമകാലിക മലയാളം ഡെസ്ക്

ഇൻഡോർ : കോവിഡ്​ രോഗമുക്തനായതിന് ശേഷം​ ഇൻഡോർ സ്വദേശിയിൽ ഗ്രീൻ ഫംഗസ്​ കണ്ടെത്തി. ഇതോടെ മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്​ധ ചികിത്സക്കായി മുംബൈയിലേക്ക്​ മാറ്റി. 

നേരത്തെ ഇയാളിൽ ബ്ലാക്ക്​ ഫംഗസ്​ രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോവിഡ്​ രോഗമുക്​തി നേടിയതിന് പിന്നാലെ വിശദമായ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ ഗ്രീൻ ഫംഗസ്​ കണ്ടെത്തിയത്.​  രക്​തം, ശ്വാസകോശം, സൈനസുകൾ എന്നിവയിലാണ്​ രോഗബാധ കണ്ടെത്തിയതെന്ന് ശ്രീ അരബി​ന്ദോ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ ഡോക്​ടറായ രവി ദോസി ഡോക്​ടർ വ്യക്​തമാക്കി. 

രണ്ട്​ മാസങ്ങൾക്ക്​ മുമ്പാണ്​ ഇയാളെ കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഒരു മാസത്തോളം ഇയാൾ ഐസിയുവിൽ ചികിത്സയിലായിരുന്നു. പിന്നീട്​ കോവിഡ്​ മുക്​തിയുണ്ടായെങ്കിലും കടുത്ത പനി തുടരുകയായിരുന്നു. മൂക്കിലൂടെ രക്​തം വരികയും ചെയ്​തിരുന്നു. ഭാരം കുറഞ്ഞത്​ മൂലം രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്​ടർമാർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അംഗങ്ങളുടെ പേരില്‍ 4.76 കോടിയുടെ സ്വര്‍ണ വായ്പ, സിപിഎം സഹകരണ സംഘം സെക്രട്ടറി മുങ്ങി; കേസ്

കോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ജീവന്‍മരണ പോര് ഡല്‍ഹിക്ക്; ലഖ്‌നൗവിനും ജയം അനിവാര്യം

മനുഷ്യന് സമാനം, അതിവേഗ സൗജന്യ എഐ ടൂള്‍, ചാറ്റ് ജിപിടിയുടെ പരിഷ്‌കരിച്ച പതിപ്പ്; ജിപിടി-4O

'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം, നിങ്ങളുടെ പിന്തുണ ആവശ്യമാണ്'; കുറിപ്പുമായി ജി വി പ്രകാശ്