ദേശീയം

വ്യാജ ബ്ലാക്ക് ഫംഗസ് ഇഞ്ചക്ഷന്‍, റെയിഡില്‍ കണ്ടെത്തിയത് 3000ത്തിലധികം കുപ്പികള്‍; ഡോക്ടര്‍മാരടക്കം പത്ത് പേര്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലിപ്‌സോമാള്‍ ആംഫോട്ടെറിസിന്‍-ബി കുത്തിവയ്പുകള്‍ അനധികൃതമായി നിര്‍മ്മിച്ചു വിറ്റിരുന്ന സംഘം പിടിയില്‍. രണ്ട് ഡോക്ടര്‍മാരടങ്ങുന്ന പത്തംഗ സംഘത്തെയാണ് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വ്യാജ ഇഞ്ചക്ഷനുള്ള 3,293 മരുന്നുകുപ്പികള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. 

ഡോ.അല്‍ത്മാസ് ഹുസൈന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയിഡിലാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. ഇവയില്‍ ഭൂരിഭാഗവും ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതാണെന്നും റെംഡിസെവര്‍ ഇഞ്ചെക്ഷനുകളും ഇക്കുട്ടത്തില്‍ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരുന്നുകളില്‍ ചിലതിന്റെ കാലാവധി തീര്‍ന്നിരുന്നെന്നും പരിശോധനയില്‍ കണ്ടെത്തി. 

ജൂണ്‍ ഏഴാം തിയതി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്. സംഘം ഇതിനോടകം 400ഓളം വ്യാജ ഇഞ്ചക്ഷനുകള്‍ വിറ്റുട്ടുണ്ടെന്നും ഓരോ ഇഞ്ചക്ഷനും 250 രൂപ മുതല്‍ 12,000 രൂപവരെ വില ഈടാക്കിയാണ് വിറ്റിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്