ദേശീയം

രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിക്ക് എതിരെ ഭൂമിതട്ടിപ്പ് ആരോപണം; പരാതി ഉന്നിച്ച മാധ്യമപ്രവര്‍ത്തകന് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വിഎച്ച്പി നേതാവും രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിക്കും സഹോദരന്‍ സഞ്ജയ് ബന്‍സലിനും എതിരേ ഭൂമിതട്ടിപ്പ് ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന് എതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. സഞ്ജയ് ബന്‍സല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ വിനീത് നരേന്‍, അല്‍ക ലഹോതി, രജനിഷ് എന്നിവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത് മൂന്നുദിവസം മുന്‍പാണ് ചമ്പത് റായിയും സഹോദരനും ബിജ്നോര്‍ ജില്ലയില്‍ ഭൂമി കൈക്കലാക്കിയെന്ന് വിനീത് നരേന്‍ ഫെയ്സ്ബുക്കിലൂടെ ആരോപിച്ചത്. 

അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ റായിയും ബന്‍സലും നിരപരാധിയാണെന്നു കണ്ടെത്തിയതായി ബിജ്നോര്‍ പൊലീസ് പറഞ്ഞു. 
അല്‍ക ലഹോതിയുടെ ഉടമസ്ഥതയിലുള്ള ഗോസംരക്ഷണ കേന്ദ്രത്തിന്റെ ഇരുപതിനായിരം ചതുരശ്ര മീറ്റര്‍ ഭൂമി തട്ടിയെടുക്കാന്‍ ചമ്പത് റായി സഹോദരന്മാരെ സഹായിച്ചുവെന്നായിരുന്നു വിനീത് ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചത്. കയ്യേറ്റക്കാരെ പുറത്താക്കാന്‍ 2018 മുതല്‍ അല്‍ക ശ്രമിച്ചുവരികയാണെന്നും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചിരുന്നതായും വിനീത് പറഞ്ഞിരുന്നു. 

തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കാന്‍ ഇവര്‍ മൂന്നുപേരും ഗൂഢാലോചന നടത്തിയെന്നും അതിലൂടെ രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമായിരുന്നു സഞ്ജയ് ബന്‍സാലിന്റെ പരാതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍