ദേശീയം

തിങ്കളാഴ്ച രാജ്യത്ത് വിതരണം ചെയ്തത് 82.7 ലക്ഷം വാക്സിൻ ഡോസ്; ഇതുവരെയുള്ള ഉയർന്ന പ്രതിദിന കണക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഒരു ദിവസത്തെ ഉയർന്ന കണക്ക് രേഖപ്പെടുത്തി രാജ്യത്ത് തിങ്കളാഴ്ച നടന്ന കോവിഡ് വാക്സിനേഷൻ. തിങ്കളാഴ്ച രാജ്യത്ത്  കോവിഡ് വാക്സിന്റെ 82.7 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. 

ഒരു ദിവസം 42 ലക്ഷം ഡോസ് നൽകിയ ഏപ്രിൽ രണ്ടിലെ കണക്കാണ് ജൂൺ 21ന് മറികടന്നത്. വിവിധ സംസ്ഥാനങ്ങൾ വാക്സിൻ വിതരണം വേഗത്തിലാക്കുകയാണ്. ദിവസേന രണ്ടുലക്ഷം പേർക്ക് വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹരിയാന വ്യക്തമാക്കി. പ്രതിദിനം അടുത്ത 10 ദിവസം മൂന്നുലക്ഷം പേർക്ക് വാക്സിൻ നൽകാനാണ് ശ്രമം എന്ന് അസം വ്യക്തമാക്കി.

29.10 കോടി വാക്സിൻ സംസ്ഥാനങ്ങൾക്ക് ഇതുവരെ സൗജന്യമായി വിതരണം ചെയ്തതായി കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കി. മൂന്നുകോടി ഡോസുകൾ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. അടുത്ത മൂന്നുദിവസത്തിന് ഉള്ളിൽ 24 ലക്ഷം ഡോസ് കൈമാറുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം