ദേശീയം

കോവിഡ് ബാധിക്കുമെന്ന് പേടി: നാലംഗ കുടുംബം ആത്മഹത്യ ചെയ്തു 

സമകാലിക മലയാളം ഡെസ്ക്


വിശാഖപട്ടണം: കോവിഡ് ബാധിക്കുമെന്ന് പേടിച്ച് നാലംഗ കുടുംബം വിഷംകഴിച്ച് ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കുര്‍നോള്‍ ജില്ലയിലാണ് സംഭവം. 48 കാരനായ പ്രതാഭ്, ഭാര്യ ഹേമലത (36), മകന്‍ ജയന്ത് (17), മകള്‍ റിഷിത (14) എന്നിവരാണ് വൈറസ് ബാധയെ പേടിച്ച് ജീവനൊടുക്കിയത്. 

പ്രതാഭ് ടിവി മെക്കാനിക്ക് ആണ്. മകന്‍ ജയന്ദ് ഹൈസ്‌കൂളിലും റിഷിത ഏഴാം ക്ലാസിലുമാണ് പഠിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ നിന്ന് അനക്കം കേള്‍ക്കാതിരുന്നതിനാല്‍ സംശയം തോന്നിയ അയല്‍ക്കാര്‍ അന്വേഷിച്ചെത്തി. വാതില്‍ മുട്ടിയിട്ടും തുറക്കാതായപ്പോള്‍ പൊലീസിനെ വിവരമറിയിച്ചു. 

പൊലീസ് വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ നാല് പേരും നിലത്ത് കിടക്കുന്നതാണ് കണ്ടത്. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കോവിഡ് മരണങ്ങളുടെ എണ്ണം ഉയരുന്ന വാര്‍ത്ത കേട്ട് സമ്മര്‍ദ്ദത്തിലായെന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്