ദേശീയം

'ഞങ്ങളെ വേദനിപ്പിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അറിയാം'; ഉത്തര്‍പ്രദേശില്‍ ഉപമുഖ്യമന്ത്രിയാക്കണം; ബിജെപിയോട് നിഷാദ് പാര്‍ട്ടി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞടുപ്പില്‍ തന്നെ ഉപമുഖ്യമുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കണമെന്ന് ബിജെപിയോട് നിഷാദ് പാര്‍ട്ടി നേതാവ്. പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദാണ് യുപി ബിജെപി നേതൃത്വത്തോട്‌ ഇക്കാര്യം ആവശ്യപ്പട്ടത്.

തങ്ങളെ വോദനിപ്പിക്കുകയാണെങ്കില്‍ ബിജെപി സന്തോഷമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ സഞ്ജയ് നിഷാദും മറ്റ് പാര്‍ട്ടി നേതാക്കളും ന്യൂഡല്‍ഹിയിലെത്തി അമിത് ഷായെ കണ്ടിരുന്നു. ക്യബിനറ്റ് പദവിയും കേന്ദ്ര- സംസ്ഥാന മന്ത്രിസഭകളില്‍ പ്രാതിനിധ്യവും വേണമെന്നും ഇവര്‍ ഷായെ അറിയിച്ചിരുന്നു. 

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ഉപമുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കണമെന്നും നിഷാദ് പാര്‍ട്ടി മേധാവി പറഞ്ഞു.  കേശവ് പ്രസാദ് മൗര്യയെ ഉപമുഖ്യമന്ത്രിയാക്കാമെങ്കില്‍ തങ്ങള്‍ക്കും ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍  കീഴടങ്ങി.  താന്‍ ഉപമുഖ്യമന്ത്രിയായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പണിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ