ദേശീയം

ഡെല്‍റ്റ പ്ലസ് ബാധിച്ച് രണ്ടു വയസ്സുള്ള കുട്ടി മരിച്ചു ; ഇന്ന് രണ്ടു മരണം കൂടി ; ആശങ്ക

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍ : കോവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാ പ്ലസ് ബാധിച്ച് രാജ്യത്ത് രണ്ടുപേര്‍ കൂടി മരിച്ചു. മധ്യപ്രദേശില്‍ രണ്ടു വയസ്സുള്ള കുട്ടിയും മഹാരാഷ്ട്രയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ഡെല്‍റ്റ പ്ലസ് ബാധിച്ചുള്ള മരണം മൂന്നായി. 

മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ഡെല്‍റ്റ പ്ലസ് വൈറസ് ബാധിച്ച് കഴിഞ്ഞദിവസം 22 വയസ്സുള്ള യുവതി മരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ആദ്യ ഡെല്‍റ്റ പ്ലസ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുംബൈയിലെ ഘട്‌കോപ്പര്‍ മേഖലയില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടുള്ളത്.

മഹാരാഷ്ട്രയില്‍ 20 പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശില്‍ ഏഴുപേര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക്  കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അതിനിടെ ജമ്മു കാശ്മീരിലും കര്‍ണാടകയിലും ഓരോ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക, ബ്രിട്ടന്‍ അടക്കം 11 ഓളം രാജ്യങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു